കിംഗ്സ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസ് 196 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

34 ടെസ്റ്റില്‍ നിന്നായി 18 ആമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ് അശ്വിന്‍ കരസ്ഥമാക്കിയത്. മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടിയപ്പോള്‍ അമിത് മിശ്ര ഒരു വിക്കറ്റ് നേടി. 62 റണ്‍സ് നേടിയ ജെര്‍മ്മന്‍ ബ്ലാക്ക്വുഡ് മാത്രമാണ് വിന്‍ഡീസിനായി പിടിച്ചു നിന്നത്.

ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 126 എന്ന നിലയിലാണ്. 75 റണ്‍സുമായി ലോകേഷ് രാഹുലും ,18 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണു ക്രീസില്‍. 27 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.