വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഓള്‍ റൗണ്ടറായി ക്രുനാല്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ കെ എല്‍ രാഹുലും അന്തിമ ഇലവനിലുണ്ട്.

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഓള്‍ റൗണ്ടറായി ക്രുനാല്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ കെ എല്‍ രാഹുലും അന്തിമ ഇലവനിലുണ്ട്.

ശീഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാണ് ഓപ്പണര്‍മാര്‍. വണ്‍ ഡൗണായി കെ എല്‍ രാഹുല്‍ എത്തുമ്പോള്‍ റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, മനീഷ് പാണ്ഡെ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

കുല്‍ദീപ് യാദവ് അന്തിമ ഇലവനില്‍ കളിക്കുമ്പോള്‍ ഭുവനേശ്വര്‍കുമാറും യുസ്‌വേന്ദ്ര ചാഹലും അന്തിമ ഇലവനിലില്ല. ഉമേഷ് യാദവാണ് ഭുവിക്ക് പകരം ടീമിലെത്തിയത്. ഖലീല്‍ അഹമ്മദും ജസ്പ്രീത് ബൂംമ്രയുമാണ് മറ്റ് രണ്ട് പേസര്‍മാര്‍.