കീറൺ പൊള്ളാർഡ് തിരിച്ചെത്തിയെങ്കിലും ആന്ദ്രേ റസലിന്‍റെ അഭാവം വിൻഡീസിന് തിരിച്ചടിയാവും. ടീമിൽ ഉൾപ്പെടുത്തിട്ടും റസൽ കൊൽക്കത്തയിൽ എത്തിയിട്ടില്ല. റസലിന് പരുക്കേറ്റുവെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ വിശദീകരണം

കൊല്‍ക്കത്ത: ഇന്ത്യ വിൻഡീസ് ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. കൊൽക്കത്തയിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്റ്റ് ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ട്വന്‍റി 20 സ്പെഷ്യലിസ്റ്റുകൾ ടീമിനൊപ്പം ചേർന്ന കരുത്തിൽ ഇന്ത്യക്കെതിരെ വിജയം നേടാമെന്ന പ്രതീക്ഷയാണ് വിൻഡീസ് പങ്കുവയ്ക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുക. ഇന്നലെ പ്രഖ്യാപിച്ച പന്ത്രണ്ട് അംഗ ടീമിൽ ഉൾപ്പെട്ടതിനാൽ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ അരങ്ങേറ്റം ഉറപ്പാണ്. ദിനേശ് കാർത്തിക് ടീമിലുണ്ടെങ്കിലും റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും.

കുൽദീപ് യാദവോ യുസ്‍വേന്ദ്ര ചാഹലോ പുറത്തിരിക്കേണ്ടിവരും. പേസും ബൗൺസും ഉള്ള വിക്കറ്റായതിനാൽ ഭുവനേശ്വർ, ബുംറ ഖലീൽ എന്നിവർ ഇന്ത്യൻ നിരയിലുണ്ടാവും.

കാർലോസ് ബ്രാത്ത് വെയ്റ്റിന്‍റെ നേതൃത്വത്തിലാണ് വിൻഡീസ് ഇറങ്ങുന്നത്. കീറൺ പൊള്ളാർഡ് തിരിച്ചെത്തിയെങ്കിലും ആന്ദ്രേ റസലിന്‍റെ അഭാവം വിൻഡീസിന് തിരിച്ചടിയാവും. ടീമിൽ ഉൾപ്പെടുത്തിട്ടും റസൽ കൊൽക്കത്തയിൽ എത്തിയിട്ടില്ല. റസലിന് പരുക്കേറ്റുവെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ വിശദീകരണം