കാര്യവട്ടം ഏകദിനം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ പിച്ച് ആരെ തുണക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇതൊരും ബാറ്റിംഗ് വിക്കറ്റാണെന്ന് പറയുമ്പോഴും ബൗളര്‍മാര്‍ക്കും കാര്യമായ സഹായം ലഭിക്കുമെന്നു തന്നെയാണ് സൂചനകള്‍.
തിരുവനന്തപുരം: കാര്യവട്ടം ഏകദിനം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ പിച്ച് ആരെ തുണക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇതൊരും ബാറ്റിംഗ് വിക്കറ്റാണെന്ന് പറയുമ്പോഴും ബൗളര്‍മാര്‍ക്കും കാര്യമായ സഹായം ലഭിക്കുമെന്നു തന്നെയാണ് സൂചനകള്‍.
ന്യൂസിലന്‍ഡിനെതിരെ നടന്ന അവസാന ട്വന്റി-20 മത്സരത്തിനുശേഷം കീവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞത് ഇതൊരു ട്രിക്കി വിക്കറ്റ് ആണെന്നായിരുന്നു. അന്ന് കളിയിലെ കേമനായ ഇന്ത്യയുടെ ജസ്പ്രീത് ബംമ്രയും പിച്ചില്‍ നിന്ന് കാര്യമായ സഹായം ലഭിച്ചതായി മത്സരശേഷം വ്യക്തമാക്കിയിരുന്നു.
കാര്യവട്ടത്ത് സമീപകാലത്ത് ശ്രദ്ധേയമായ മത്സരങ്ങളൊന്നും നടന്നിട്ടില്ല. സമീപകാലത്ത് ഒരു 30 ഓവര്‍ മത്സരം നടന്നിരുന്നുവെന്നും ഇതില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 30 ഓവറില്‍ 200ന് മുകളില്‍ സ്കോര്‍ ചെയ്തുവെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
എന്തായാലും പിച്ച് ആരെ തുണക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കെന്നപോലെ ഇരു ടീമുകള്‍ക്കുമുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷവും മഴ പെയ്യുമെന്ന പ്രവചനവും ബൗളര്‍മാര്‍ക്ക് കാര്യമായ സഹായം നല്‍കുമോ എന്നാണ് കണ്ടറിയേണ്ടത്.
