ബാറ്റ് കൊണ്ട് ആരാധകരെ നിരാശപ്പെടുത്തുമ്പോഴും  വിക്കറ്റിന് പിന്നില്‍ ഇപ്പോഴും ധോണിയെ വെല്ലാം മറ്റൊരു കളിക്കാരനില്ല. വെസ്റ്റ് ഇന്‍ഡ‍ീസിനെതിരായ നാലാം ഏകദിനത്തിലെ മിന്നല്‍ സ്റ്റംപിംഗ് ഒരിക്കല്‍ കൂടി അതിന് അടിവരയിട്ടു.

മുംബൈ: ബാറ്റ് കൊണ്ട് ആരാധകരെ നിരാശപ്പെടുത്തുമ്പോഴും വിക്കറ്റിന് പിന്നില്‍ ഇപ്പോഴും ധോണിയെ വെല്ലാം മറ്റൊരു കളിക്കാരനില്ല. വെസ്റ്റ് ഇന്‍ഡ‍ീസിനെതിരായ നാലാം ഏകദിനത്തിലെ മിന്നല്‍ സ്റ്റംപിംഗ് ഒരിക്കല്‍ കൂടി അതിന് അടിവരയിട്ടു.

രവീന്ദ്ര ജഡേജയുടെ പന്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കീമോ പോളിനെ ധോണി സ്റ്റംപ് ചെയ്യാന്‍ എടുത്ത സമയം വെറും 0.08 സെക്കന്‍ഡായിരുന്നു. അതിവേഗ സ്റ്റംപിംഗില്‍ ധോണി സ്വന്തം റെക്കോര്‍ഡ് ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെടുത്തുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

Scroll to load tweet…

ജഡേജയുടെ പന്ത് മിഡില്‍ സ്റ്റംപില്‍ കുത്തി പുറത്തേക്ക് പോയപ്പോള്‍ മുന്നോട്ടാഞ്ഞ് ബാറ്റുവെച്ച കീമോ പോളിന് പിഴച്ചു. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ കാല്‍ ക്രീസിന് പുറത്തുപോയ സമയം ധോണിക്ക് ധാരാളമായിരുന്നു. നേരത്തെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ധോണിക്ക് കാര്യമായി തിളങ്ങാനായിരുന്നില്ല. അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തിലാണ് ധോണി വീണത്.