പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിനു പതിഞ്ഞ തുടക്കം. മഴ മൂലം ആദ്യദിനം 22 ഓവര്‍ മാത്രമെ കളി നടന്നുള്ളു. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ വിൻഡീസ് രണ്ടിന് 62 എന്ന നിലയിലാണ്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റും (32) മർലോൺ സാമുവൽസും (നാല്) ക്രീസിൽ.
ഒൻപതു റൺസെടുത്ത ലിയോൺ ജോൺസണെ ഇഷാന്ത് രോഹിത് ശർമയുടെ കയ്യിലെത്തിച്ചു.10 റൺസെടുത്ത ഡ്വെയ്ൻ ബ്രാവോയെ അശ്വിൻ ബൗള്‍ഡാക്കി. ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞടുക്കുകയായിരുന്നു.
മൂന്നാം ടെസ്റ്റ് ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍ ശീഖര്‍ ധവാന് പകരം മുരളി വിജയ് ടീമിലെത്തി. രവീന്ദ്ര ജഡേജയ്ക്ക് പകരം ചേതേശ്വര്‍ പൂജാരയും അന്തിമ ഇലവനിലെത്തി. പതിവില്‍ നിന്ന് വ്യത്യസ്തമായി നാലു ബൗളര്‍മാരുമായണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.
