മുംബൈ: ആശങ്കകള്‍ അസ്ഥാനത്താക്കി ഒരിക്കൽക്കൂടി ഇന്ത്യയെ വിജയത്തിലേക്ക് പിടിച്ചുയര്‍ത്തി. ശ്രീലങ്കയ്ക്കെതിരായ ടി20യിൽ മൂന്നാം മൽസരവും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ശ്രീലങ്ക ഉയര്‍ത്തിയ 136 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാല് പന്തും അഞ്ചു വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി മനിഷ് പാണ്ഡെ 32 റണ്‍സും ശ്രേയസ് അയ്യര്‍ 30 റണ്‍സും രോഹിത് ശര്‍മ്മ 27 റണ്‍സും നേടി. ഒരു ഘട്ടത്തിൽ 16.1 ഓവറിൽ അഞ്ചിന് 108 എന്ന നിലയിൽ പതറിയെങ്കിലും ധോണിയും(16) ദിനേഷ് കാര്‍ത്തിക്കും(18) ചേര്‍ന്ന് കൂടുതൽ നഷ്‌ടം കൂടാതെ ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. പരമ്പരയിലുടനീളം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ജയ്‌ദേവ് ഉനദ്കത്ത് ആണ് മാൻ ഓഫ് ദ സീരീസും, മാൻ ഓഫ് ദ മാച്ചും.

സ്‌കോര്‍- ശ്രീലങ്ക 20 ഓവറിൽ ഏഴിന് 135 & ഇന്ത്യ 19.2 ഓവറിൽ 139 റണ്‍സ്

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്‌ക്ക് 20 ഓവറിൽ എട്ടിന് 131 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 36 റണ്‍സെടുത്ത അസേല ഗുണരത്നെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. സമരവിക്രമ 21 റണ്‍സും ശനക റണ്‍സും നേടി. രണ്ടു വിക്കറ്റ് വീതമെടുത്ത ഉനദ്കത്തും ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് ശ്രീലങ്കൻ ബാറ്റിങ്നിരയെ തകര്‍ത്തത്. റണ്‍സ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടിയ ഉനദ്കത്തിനെ നേരിടാൻ ലങ്കക്കാര്‍ നന്നേ വിഷമിച്ചു. നാലോവറിൽ റണ്‍സ് മാത്രം വഴങ്ങിയാണ് അദ്ദേഹം രണ്ടു വിക്കറ്റെടുത്തത്. അരങ്ങേറ്റക്കാരൻ വാഷിങ്ടണ്‍ സുന്ദര്‍ നാലോവറിൽ 22 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ടുവിക്കറ്റെടുത്തത്.

മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ബേസിൽ തമ്പിയെ അവസാന ഇലവനിൽ ഉള്‍പ്പെടുത്തിയില്ല. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം വാഷിങ്ടൺ സുന്ദര്‍ ഇന്ത്യയ്‌ക്കുവേണ്ടി അരങ്ങേറി. ഇതുകൂടാതെ, കഴിഞ്ഞ മൽസരങ്ങളിൽ ഇല്ലാതിരുന്ന മൊഹമ്മദ് സിറാജ് ടീമിലെത്തിയിട്ടുണ്ട്. ഇതോടെ, ഈ പരമ്പരയിൽ അവസരം കിട്ടാതെപോയ താരമായി ബേസിൽ തമ്പി മാറി. ബൂംറയ്‌ക്ക് പകരമാണ് സിറാജ് ടീമിലെത്തിയത്. ചഹലിന് പകരക്കാരനായാണ് വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തിയത്.

ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാണ് വാംഖഡെയിൽ ഇറങ്ങുന്നത്. അതേസമയം ആശ്വാസജയം നേടുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം.