നായകന്‍ വിരാട് കോലി ടീമില്‍ തിരിച്ചെത്തും. യുവതാരങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. ഇംഗ്ലീഷ് പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന താരങ്ങളില്‍...
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. ഏഷ്യാകപ്പിൽ വിശ്രമം അനുവദിച്ച നായകന്‍ വിരാട് കോലി ടീമിൽ തിരിച്ചെത്തും. കൗമാരതാരം പൃഥ്വി ഷാ, ഓൾറൗണ്ടർ ഹനുമ വിഹാരി, വിക്കറ്റ് കീപ്പർ റിഷഭ് പന്ത് എന്നിവർ ടീമിൽ തുടരുമെന്നാണ് സൂചന. കെ എൽ രാഹുലിനൊപ്പം പൃഥ്വി ഷായെ ഓപ്പൺ ചെയ്യിക്കാനാണ് സെലക്ടർമാരുടെ ആലോചന.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീമിൽ നിന്ന് പുറത്തായ മുരളി വിജയിയെ പരിഗണിച്ചേക്കില്ല. ശാരീരികക്ഷമതാ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആർ ആശ്വിനെയും ഇശാന്ത് ശർമ്മയെയും ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക. പരുക്കേറ്റ ഹർദിക് പാണ്ഡ്യക്കും ഭുവനേശ്വർ കുമാറിനും വിശ്രമം നൽകിയേക്കും. മായങ്ക് അഗർവാളിന്‍റെ പേരും പരിഗണനയിലുണ്ട്. രണ്ട് ടെസ്റ്റുകളുള്ള പരമ്പര അടുത്തമാസം നാലിന് രാജ്കോട്ടിലാണ് തുടങ്ങുക.
