മെല്‍ബണില്‍ ചരിത്രം കുറിച്ച് ഇന്ത്യ

First Published 30, Dec 2018, 10:41 AM IST

അനായാസം വിജയത്തിലേക്ക് മുന്നേറിയ ഇന്ത്യയെ മൂന്നാം ടെസ്റ്റില്‍ പ്രതിരോധക്കോട്ട കെട്ടി വിറപ്പിച്ച ഓസ്‌ട്രേലിയന്‍ വാലറ്റത്തെ പിഴുതെറിഞ്ഞ് ജസ്പ്രീത് ബുംറയും ഇശാന്ത് ശര്‍മയും. ടെസ്റ്റിന്റെ അഞ്ചാം കളത്തിലിറങ്ങി അഞ്ച് ഓവറുകള്‍ക്കുള്ളില്‍ ഓസീസ് കഥ കഴിച്ച് മിന്നും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തി.

അനായാസം വിജയത്തിലേക്ക് മുന്നേറിയ ഇന്ത്യയെ മൂന്നാം ടെസ്റ്റില്‍ പ്രതിരോധക്കോട്ട കെട്ടി വിറപ്പിച്ച ഓസ്‌ട്രേലിയന്‍ വാലറ്റത്തെ പിഴുതെറിഞ്ഞ് ജസ്പ്രീത് ബുംറയും ഇശാന്ത് ശര്‍മയും

ടെസ്റ്റിന്റെ അഞ്ചാം കളത്തിലിറങ്ങി അഞ്ച് ഓവറുകള്‍ക്കുള്ളില്‍ ഓസീസ് കഥ കഴിച്ച് മിന്നും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 399 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 261 റണ്‍സില്‍ അവസാനിച്ചു. ഇതോടെ, ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ 137 റണ്‍സിന്റെ ചരിത്ര വിജയമാണ് കോലിപ്പട സ്വന്തമാക്കിയിരിക്കുന്നത്.

അഞ്ചാം ദിവസത്തിന്റെ ആദ്യ സെഷന്‍ നഷ്ടപ്പെടുത്തിയ മഴ നല്‍കിയ ആശ്വാസത്തില്‍ സമനില പ്രതീക്ഷയോടെ അഞ്ചാം ദിവസം കളത്തിലിറങ്ങിയ ഓസീസിന്റെ പ്രതീക്ഷയുടെ അവസാന വെളിച്ചവും കെടുത്തി കമ്മിന്‍സിന്റെ വിക്കറ്റാണ് ആദ്യം നിലം പൊത്തിയത്.

114 പന്തില്‍ 63 റണ്‍സെടുത്ത കമ്മിന്‍സ് ജസ്പ്രീത് ബുംറയുടെ പന്തില്‍ സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ ഒതുങ്ങി. തൊട്ടടുത്ത ഓവറില്‍ കമ്മിന്‍സിനൊപ്പം പാറ പോലെ ഉറച്ച നിന്ന നഥാന്‍ ലയോണിനെ ഇഷാന്ത് ശര്‍മ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചതോടെ ഗാലറിയിലെ ഇന്ത്യന്‍ പതാകകള്‍ വാനിലുയര്‍ന്ന് പറന്നു.

loader