വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഗോഹട്ടി ഏകദിനത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ഖലീല്‍ അഹമ്മദിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമില്‍ ഇടം കണ്ടെത്തി.

വിശാഖപ്പട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഗോഹട്ടി ഏകദിനത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ഖലീല്‍ അഹമ്മദിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമില്‍ ഇടം കണ്ടെത്തി. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ടീമിലുള്ളത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് പേസര്‍മാര്‍. കുല്‍പീദിനൊപ്പം യൂസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവരും പന്തെറിയും.

വിശാഖപ്പട്ടണത്ത് അവസാനം കഴിഞ്ഞ ഒമ്പത് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. അന്തരീക്ഷത്തിലെ ഈര്‍പ്പവും നേരിയ മഞ്ഞ് വീഴ്ച്ചയും തന്നെ അതിന് കാരണം. നേരത്തെ ഗോഹട്ടിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. 

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), അമ്പാട്ടി റായുഡു, എം.എസ്. ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ്.