മുംബൈ: ജൂലൈയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് മറ്റൊരു വിദേശ പര്യടനം കൂടി. രണ്ട് ട്വന്‍റി മത്സരങ്ങടങ്ങുന്ന ഇന്ത്യയുടെ അയര്‍ലന്‍റ് പര്യടനം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡബ്ലിനില്‍ ജൂണ്‍ 27,28 തിയ്യതികളിലായാണ് ട്വന്‍റി20 മത്സരങ്ങള്‍. 2007നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീം അയര്‍ലന്‍റ് പര്യടനം നടത്തുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് ടീമിന്‍റെ ലക്ഷ്യം. 2007ലെ ടി20 ലോകകപ്പിലും 2015ലെ ഏകദിന ലോകകപ്പിലും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അതേസമയം ക്രിക്കറ്റില്‍ വരുംകാല പ്രതീക്ഷയായ അയര്‍ലന്‍റിന് ഇന്ത്യക്കെതിരായ പരമ്പര പ്രകടനം മെച്ചപ്പെടുത്താനുള്ള മികച്ച അവസരമായിരിക്കും. 

മെയില്‍ പാക്കിസ്ഥാനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന അയര്‍ലന്‍റിന് ഏഷ്യന്‍ ടീമുമായുള്ള മത്സരം പോരായ്മകള്‍ തിരിച്ചറിയാനുള്ള അവസരം കൂടിയാണ്. 2017 ജൂണ്‍ 22നാണ് അയര്‍ലന്‍റിനും അഫ്ഗാനിസ്ഥാനിനും ടെസ്റ്റ് ഐസിസി പദവി നല്‍കിയത്.