ദില്ലി: ഇന്ത്യൻ ഫുട്ബോളിനു വീണ്ടും ശുഭ വാർത്ത. എഫ് സി ബംഗളൂരു എ എഫ് സി കപ്പ് ഫൈനലിൽ കടന്ന് ചരിത്രം കുറിച്ചതിനു പിന്നാലെ ഫിഫ റാങ്കിംഗിൽ ഇന്ത്യ 11 സ്‌ഥാനം മെച്ചപ്പെടുത്തി വൻ കുതിച്ചു ചാട്ടം നടത്തി. പുതിയ റാങ്കിംഗിൽ ഇന്ത്യ 137 – സ്‌ഥാനത്താണ്. 2010 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് ഇന്ത്യ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത്. ഇന്ത്യക്ക് നിലവിൽ 230 പോയന്‍റാണ് ഉള്ളത്. 

റാങ്കിംഗിൽ അർജന്‍റീന ഒന്നാം സ്‌ഥാനം നിലനിർത്തി. ബെൽജിയത്തെ പിന്തള്ളി ലോക ചാമ്പ്യൻമാരായ ജർമനി രണ്ടാം സ്‌ഥാനത്തേക്ക് എത്തി. ബെൽജിയം നാലാം സ്‌ഥാനത്തേക്ക് പതിച്ചപ്പോൾ ബ്രസീൽ മൂന്നാം സ്‌ഥാനത്തേക്ക് കുതിച്ചെത്തി.