ഫിഫ റാങ്കിംഗിൽ ഇന്ത്യൻ ഫുട്ബോള്‍ ടീമിന് മുന്നേറ്റം. സ്റ്റീഫണ്‍ കോൺസ്റ്റാന്റൈൻ പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ മൂന്നു സ്ഥാനം മുന്നേറി 102ൽ എത്തി. 2017 അവസാനം പ്രസിദ്ധീകരിച്ച റാങ്കിംഗ് പട്ടിക പ്രകാരം നൂറ്റിയഞ്ചാം സ്ഥാനത്തായിരുന്നു ടീം ഇന്ത്യ. ഇന്ത്യയുടെ റേറ്റിങ് പോയിന്റ് 13 എണ്ണം വര്‍ദ്ധിച്ച് 333ൽ എത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച ഒമ്പതിൽ ഏഴെണ്ണവും വിജയിച്ചിരുന്നു. രണ്ടു മൽസരങ്ങള്‍ സമനിലയിൽ കലാശിക്കുകയായിരുന്നു. ഏഷ്യയിൽ പതിന്നാലാം സ്ഥാനത്താണ് ഇന്ത്യ. ഇറാനാണ് ഏഷ്യയിൽ ഒന്നാമത്. അതേസമയം ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം ജര്‍മ്മനി നിലനിര്‍ത്തിയിട്ടുണ്ട്. ബ്രസീൽ രണ്ടാമതും യൂറോപ്യൻ ചാംപ്യൻമാരായ പോര്‍ച്ചുഗൽ മൂന്നാം സ്ഥാനത്തുമാണ്.

Add Asianetnews as a Preferred SourcegooglePreferred