അമ്പരപ്പിക്കുന്ന ഫീല്‍ഡിംഗ് പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ പഞ്ചാബിനെതിരെ മത്സരത്തിലാണ് കര്‍ണാടക ക്യാപ്റ്റന്‍ കൂടിയായ വിനയ് കുമാര്‍ അമ്പരപ്പിക്കുന്ന ഫീല്‍ഡിം പ്രകടനം കാഴ്ച്ചവെച്ചത്.
പഞ്ചാബ് താരം ഗുര്‍കീരത്ത് സിംഗിനെയാണ് വിനയ് കുമാര്‍ മികച്ച റണ്ണൗട്ട് പ്രകടനത്തിലൂടെ പുറത്താക്കിയത്. സ്റ്റംമ്പിലേക്ക് വായുവില്‍ ഉയര്‍ന്ന് ചാടിയായിരുന്നു വിനയ് കുമാറിന്‍റെ ഫീല്‍ഡിംഗ് പ്രകടനം.
1992ലെ ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ് നടത്തിയ അവിശ്വസനീയ ഫീല്‍ഡിംഗ് പ്രകടനത്തോട് സാമ്യമുളളതായിരുന്നു ഈ പ്രകടനം. അന്ന് മത്സരത്തിന്റെ 31ാം ഓവറിലായിരുന്നു ഡൈവ് ചെയ്ത് കൊണ്ട് പാക് താരത്തെ ജോണ്ടി റണ്ണൗട്ടാക്കിയത്.
