കട്ടക്ക്: ശ്രീലങ്ക - ഇന്ത്യ ട്വന്റി - 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയ്ക്ക് സമ്മാനിച്ചത് നേട്ടങ്ങളുടെ ഒരു പിടി പൊന്‍തൂവലുകളാണ്. അതില്‍ ഏറ്റവും പ്രധാനം ഇന്ത്യയുടെ വിജയം തന്നെ. ടീം ഇന്ത്യ ഇതുവരെയായി 180 ട്വന്റി - 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ വിജയം നേടിയത് ശ്രീലങ്ക - ഇന്ത്യ കളിയിലാണ്. 93 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ ഇത്തവണ തകര്‍ത്തത്.