കാരണം വിചിത്രം

ദില്ലി: അടുത്ത ഏഷ്യന്‍ ഗെയിംസിന് പുരുഷ- വനിത ഫുട്ബോള്‍ ടീമുകളെ അയക്കേണ്ടെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ തീരുമാനം. മെഡല്‍ സാധ്യതയില്ലാത്തതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സംഭവം കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. ഫുട്ബോളിനെ രാജ്യത്തെ പ്രധാനകായിക ഇനങ്ങളിലൊന്നായാണ് കായികമന്ത്രാലയം പരിഗണിക്കുന്നത്. ഇതിനാല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ തീരുമാനം ഇതിന് എതിരാണെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.