കാര്‍ത്തികിന്‍റെ റണ്ണൗട്ട് പാണ്ഡ്യയുടെ കൈതട്ടിയോ?! 

കൊല്‍ക്കത്ത: നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങിയ ശേഷം പ്ലേ ഓഫിലേക്കുള്ള സാധ്യത നിലനിര്‍ത്താനുള്ള അവസാന പ്രതീക്ഷയായിരുന്നു ഇന്നലെ മുംബൈ ഇന്ത്യന്‍സിന്‍റെ കൊല്‍ക്കത്തയുമായുള്ള മത്സരം. അതില്‍ മികച്ച വിജയം നേടാന്‍ മുംബൈക്ക് സാധിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ റണ്‍മഴ തീര്‍ത്ത് 211 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ കൊല്‍ക്കത്തയുടെ ഇന്നിങ്സ് 108 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

എന്നാല്‍ മത്സരവുമായി ബന്ധപ്പെട്ട മറ്റൊരു വിവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കൂറ്റന്‍ റണ്‍സ് ലക്ഷ്യമിട്ട കൊല്‍ക്കത്തയുടെ പ്രതീക്ഷ കാര്‍ത്തികിലായിരുന്നു. എന്നാല്‍ കാര്‍ത്തിക് റണ്ണൗട്ടായതോടെ കൊല്‍ക്കത്ത തകര്‍ന്നടിഞ്ഞു. എന്നാല്‍ കാര്‍ത്തിക്കിന്‍റെ റണ്ണൗട്ട് ഹര്‍ദ്ദിക് പാണ്ഡ്യയുടെ കൈ തട്ടിയാണ് എന്നാണ് ആരാധകരുടെ ആക്ഷേപം. ജെപി ഡുമിനിയുടെ ത്രോ ഹര്‍ദ്ദിക് പാണ്ഡ്യ പിടിച്ച് സ്റ്റമ്പിനോട് ചേര‍്ക്കുമ്പോള്‍ പന്ത് കയ്യില്‍ നിന്ന് സ്ലിപ്പായി, കൈ തട്ടി ബെയില്‍സ് വീണു. തേര്‍ഡ് അംപയിറിന് വിട്ടിട്ടും വ്യക്തത വരാതെ ഔട്ട് വിളിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ബെയില്‍സ് തെറിക്കുമ്പോള്‍ കൈ ബോളുമായി ടെച്ചുണ്ടായിരുന്നതിനാലാണ് ഔട്ട് വിളിച്ചത്.

എന്നാല്‍ ഇതൊന്നുമായിരുന്ന കൊല്‍ക്കത്ത ആരാധകരുടെ ചര്‍ച്ച. ഔട്ടല്ല എന്ന രീതിയില്‍ ഹര്‍ദ്ദിക് പാണ്ഡ്യ തന്നെ സമ്മതിക്കുന്ന ശരീരഭാഷയുണ്ടെന്നും ഔട്ട് വിളിച്ചത് അംപയറുടെ പിഴവാണെന്നും അവര്‍ ആരോപിക്കുന്നു. 

വീഡിയോ കാണാം