Asianet News MalayalamAsianet News Malayalam

ഐപിഎല്‍ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ശ്രീശാന്തിന്റെ പ്രതികരണം

ഞാനിപ്പോള്‍ ഐപിഎല്‍ കാണാറില്ല. ടെസ്റ്റ് ക്രിക്കറ്റിനോടും ക്ലബ്ബ് ക്രിക്കറ്റിനോടുമാണ് എനിക്കിപ്പോള്‍ താല്‍പര്യം.

IPL 2018 Lost interest in IPL says controversial pacer Sreesanth

കൊച്ചി: താനിപ്പോള്‍ ഐപിഎല്‍ കാണാറില്ലെന്ന് മലയാളി താരം ശ്രീശാന്ത്. താനിപ്പോള്‍ ഐപിഎല്ലിന്റെ വലിയ ആരാധകനല്ലെന്നും ടെസ്റ്റ് ക്രിക്കറ്റിനോടാണ് തനിക്ക് താല്‍പര്യമെന്നും ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് വ്യക്തമാക്കി. ഐപിഎല്ലിലെ താല്‍പര്യക്കുറവിന് കാരണം ക്രിക്കറ്റില്‍ നിന്ന് വിലക്കിയ ബിസിസിഐയുടെ നടപടിയല്ലെന്നും ശ്രീശാന്ത് പറഞ്ഞു.

ഞാനിപ്പോള്‍ ഐപിഎല്‍ കാണാറില്ല. ടെസ്റ്റ് ക്രിക്കറ്റിനോടും ക്ലബ്ബ് ക്രിക്കറ്റിനോടുമാണ് എനിക്കിപ്പോള്‍ താല്‍പര്യം. ഐപിഎല്‍ മത്സരങ്ങളൊന്നും ഞാനിപ്പോള്‍ കാണാറില്ല. കാണാന്‍ ആഗ്രഹിക്കുന്നുമില്ല. സമയം കിട്ടുകയാണെങ്കില്‍ മലയാളി താരങ്ങളുള്ള ടീമുകളുടെ കളി മാത്രമായിരിക്കും കാണുക. മലയാളി താരങ്ങള്‍ നല്ല രീതിയില്‍ പ്രകടനം നടത്തണമെന്ന് ആഗ്രഹമുണ്ട്.

ഐപിഎല്ലിലെ താല്‍പര്യം നഷ്ടമാവാന്‍ കാരണം ബിസിസിഐ വിലക്കല്ല. അവര്‍ അവരുടേതായ തിരക്കുകളിലാണ് ഞാന്‍ എന്റേതായ തിരക്കുകളിലും. രാജ്യാന്തര സ്റ്റേഡിയങ്ങളില്‍ പരിശീലനം നടത്തുന്നതിനുപോലും എനിക്ക് വിലക്കുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്. അതില്‍ സന്തുഷ്ടനുമാണ്. മറ്റ് തിരക്കുകളുള്ളതിനാല്‍ ഞാന്‍ സന്തുഷ്ടരാണ്. യോഗയും, ബാഡ്മിന്റണും സിനമയും എലലാമായി എപ്പോഴും ബിസിയാണ്. ഒരു കന്നഡ ചിത്രത്തിലും മലയാളം ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. അടുത്ത ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം തുടങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആണ് ശ്രീശാന്ത് അവസാന ഐപിഎല്ഡ മത്സരം കളിച്ചത്.

Follow Us:
Download App:
  • android
  • ios