സീസണിലെ ആറ് കളിയിൽ 280 റൺസ് നേടിയ ഡിവിലിയേഴ്സ്, ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണെ പിന്തള്ളി

ബംഗലൂരു: ഐപിഎല്‍ റൺവേട്ടയിൽ ഒന്നാമതെത്തുന്നവര്‍ക്കുളള ഓറഞ്ച് ക്യാപ്പ്, ഒരേ മത്സരത്തിനിടെ രണ്ടു തവണ മാറി. ബംഗലൂരുവിനായി അര്‍ധസെഞ്ച്വറി നേടിയ എ ബി ഡിവിലിയേഴ്സാണ് ആദ്യം ഓറഞ്ച് ക്യാപ്പിന് അര്‍ഹനായത്.

സീസണിലെ ആറ് കളിയിൽ 280 റൺസ് നേടിയ ഡിവിലിയേഴ്സ്, ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണെ പിന്തള്ളി. എന്നാല്‍ ചെന്നൈ ഇന്നിംഗ്സ് കഴിഞ്ഞതോടെ ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശിയായി.

മത്സരത്തില്‍ 82 റൺസ് നേടിയ അമ്പാട്ടി റായുഡു ,സീസണില്‍ 283 റൺസുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. വില്ല്യംസണ്(259) പിന്നാലെ വിരാട് കോലി(249) നാലാമതും, സഞ്ജു സാംസൺ(239) അഞ്ചാം സ്ഥാനത്തുമുണ്ട്. ബൗളിംഗില്‍ ആറ് കളികളില്‍ 10 വിക്കറ്റുമായി മുംബൈ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡേ ഒന്നാം സ്ഥാനത്ത് തുടരുന്നു. സിദ്ധാര്‍ഥ് കൗള്‍(9), ആന്‍ഡ്ര്യു ടൈ(9), ഉമേഷ് യാദവ്(9), ട്രെന്റ് ബോള്‍ട്ട്(9) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.