ഉമേഷ് യാദവിന്‍റെ ആ ഏറ് കണ്ട് ക്യാപ്റ്റന്‍ വീരാട് കോലി പോലും ഒരു നിമിഷം ചിരിവിടര്‍ന്നു

ഉമേഷ് യാദവിന്‍റെ ആ ഏറ് കണ്ട് ക്യാപ്റ്റന്‍ വീരാട് കോലി പോലും ഒരു നിമിഷം ചിരിച്ചു. ഹൈദരാബാദ് ബെഗ്ലൂര്‍ മത്സരത്തില്‍ ബാറ്റ് ചെയ്യുന്ന ഹൈദരാബാദ് ബാറ്റ് ചെയ്യുമ്പോള്‍ 16-മത്തെ ഓവറിലാണ് സംഭവം. ബാറ്റ്സ്മാന്‍ കെയിന്‍ വില്ല്യംസിന് പോലും ഈ ബോള്‍ കണ്ട് ചിരി അടക്കാനായില്ല. കൈ സ്ലിപ്പായ താരത്തിന്റെ കയ്യില്‍ നിന്നും ബോള്‍ മുകളിലേക്ക് തെറിച്ചു പോവുകയായിരുന്നു.

ഉമേഷ് യാദവിന്‍റെ കോമിക് ബോള്‍ കാണാം

മത്സരത്തില്‍ ഉമേശ് യാദവ് നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടിയിരുന്നു. നിശ്ചിത 20 ഓവറില്‍ 146 റണ്‍സാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. നായകന്‍ കെയ്ന്‍ വില്യംസന്‍ ഒഴികെയുള്ളവര്‍ ഹൈരദാബാദ് ബാറ്റിംഗ് നിരയില്‍ കാര്യമായ സംഭാവന നല്‍കിയില്ല. 39 ബോളില്‍ 5 ഫോറും 2 സിക്സും ഉള്‍പ്പടെയാണ് വില്യസണിന്റെ ഇന്നിംഗ്സ്.