എല്ലാവരും തഴഞ്ഞപ്പോഴും ഒരു കൈ കൊടുക്കാന്‍ മനസ് കാണിച്ച നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നാണ് ഒരു ആരാധകന്റെ കമന്റ്. ചങ്കു പിളര്‍ന്നു രക്തം നല്‍കി ഞങ്ങളുടെ ദൈവത്തിന് ലോകകിരീടം സമ്മാനിച്ചവനെ നിന്നെ ഞങ്ങള്‍ എങ്ങനെ മറന്നു കളയുമെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു.

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ആദ്യഘട്ടത്തില്‍ ആരും വിളിക്കാതിരുന്ന യുവരാജ് സിംഗിനെ അവസാനഘട്ടത്തില്‍ ടീമിലെടുത്ത മുംബൈ ഇന്ത്യന്‍സിന് നന്ദി അറിയിച്ച് ആരാധകര്‍. ഫേസ്ബുക്കി യുവിയെ ടീമിലെത്തിച്ച മുംബൈയുടെ പോസ്റ്റിന് താഴെ മലയാളികളടക്കം നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് യുവിയെ മുംബൈ അവസാന നിമിഷം ടീമിലെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

എല്ലാവരും തഴഞ്ഞപ്പോഴും ഒരു കൈ കൊടുക്കാന്‍ മനസ് കാണിച്ച നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നാണ് ഒരു ആരാധകന്റെ കമന്റ്. ചങ്കു പിളര്‍ന്നു രക്തം നല്‍കി ഞങ്ങളുടെ ദൈവത്തിന് ലോകകിരീടം സമ്മാനിച്ചവനെ നിന്നെ ഞങ്ങള്‍ എങ്ങനെ മറന്നു കളയുമെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു.

മലയാളികളുടെ ട്രോളുകളും മുംബൈ പേജില്‍ നിറയുന്നുണ്ട്.ഇതിഹാസങ്ങളെ എങ്ങനെ ആദരിക്കണമെന്ന് മുംബൈക്ക് മാത്രമെ അറിയൂ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ആദ്യഘട്ടത്തില്‍ യുവിയെ ആരും ടീമിലെടുക്കാതിരുന്നത് ആരാധകരെ തീര്‍ത്തും നിരാശരാക്കിയിരുന്നു.