മലയാളി താരമായ ദേവദത്ത് പടിക്കലിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപ നല്‍കി ബംഗലൂരു സ്വന്തമാക്കി. എടപ്പാള്‍ സ്വദേശിയായ ദേവദത്ത് പടിക്കല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ജൂനിയര്‍ ടീമിലും കളിച്ചിട്ടുണ്ട്.

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ കേരളത്തിന് നിരാശ. കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ ലേലത്തില്‍ ആരും വാങ്ങിയില്ല. 20 ലക്ഷം രൂപയായിരുന്നു സച്ചിന്‍ ബേബിയുടെ അടിസ്ഥാനവില. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം അംഗമായിരുന്നു സച്ചിന്‍ ബേബി. മുമ്പ് ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിലും രാജസ്ഥാന്‍ റോയല്‍സിലും സച്ചിന്‍ ബേബി കളിച്ചിട്ടുണ്ട്. ഇത്തവണത്തെ രഞ്ജി സീസണില്‍ മികച്ച ഫോമിലായിരുന്നെങ്കിലും സച്ചിന് ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred

സച്ചിന് പുറമെ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മനന്‍ വോറ, അങ്കിത് ബവാനെ എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല. അതേസമയം, മറ്റൊരു മലയാളി താരമായ ദേവദത്ത് പടിക്കലിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപ നല്‍കി ബംഗലൂരു സ്വന്തമാക്കി. എടപ്പാള്‍ സ്വദേശിയായ ദേവദത്ത് പടിക്കല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ജൂനിയര്‍ ടീമിലും കളിച്ചിട്ടുണ്ട്. ഹൈദരാബാദ് സെന്റ് സേവ്യേഴ്സ് സ്കൂളിലൂടെയാണ് ദേവദത്ത് പടിക്കല്‍ ക്രിക്കറ്റില്‍ ശ്രദ്ധേയനായത്. ഇടംകൈയന്‍ ഓപ്പണിംഗ് ബാറ്റ്സ്മാനും ഓഫ്സ സ്പിന്നറുമാണ് ദേവദത്ത്.

ഓസീസ് സ്പിന്നര്‍ ആദം സാംപ, ഇന്ത്യന്‍ സ്പിന്നറായ രാഹുല്‍ ശര്‍മ എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല.