മുംബൈ: ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് നിലവിലെ ടീമിലെ അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ ഭരണസമിതിയുടെ അനുമതി. താരലേലത്തിന് മുന്‍പോ, താരലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ചോ കളിക്കാരെ നിലനിര്‍ത്താം. ഒരു ടീമിന് മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയും ആണ് പരമാവധി നിലനിര്‍ത്താന്‍ കഴിയുക.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം 2015ല്‍ ടീമിലുണ്ടായിരുന്ന കളിക്കാരെ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലും രാജസ്ഥാന്‍ റോയല്‍സിനും അനുമതി നല്‍കി. ഇതോടെ 
എം.എസ്.ധോണി ചെന്നൈ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയേറി. ഒത്തുകളി ആരോപണത്തില്‍ വിലക്ക് നേരിട്ട ഇരു ടീമുകളും പ്രധാന കളിക്കാരെ
പൂനെ, ഗുജറാത്ത് ടീമുകളിലേക്ക് മാറ്റിയിരുന്നു. ഐപിഎല്‍ പത്ത് വര്‍ഷം പിന്നിട്ടതിനാല്‍ അടുത്ത സീസണില്‍ എല്ലാ ടീമുകളിലും അഴിച്ചുപണിയുണ്ടാകും.