ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ക്യാപ്റ്റനായി തിരിച്ചെത്തുന്നുവെന്നുള്ളതാണ് ഐപിഎല്ലിന്‍റെ പ്രത്യേകത.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ രാജാക്കൻമാരെ തേടിയുള്ള പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കിരീടം നിലനിർത്താൻ ഇറങ്ങുന്ന രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസിന് ആദ്യകടന്പ രണ്ട് വർഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നഎം എസ് ധോണിയുടെ ചെന്നൈസൂപ്പർ കിംഗ്സ്.

മത്സരത്തിൽ തിരിച്ചു വരവ് രാജകീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണിപ്പട. എന്നാൽ മുൻ ചാമ്പ്യന്മാരായ മുംബൈ ആകട്ടെ തങ്ങളുടെ തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. രാത്രി എട്ടിന് മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം.ഇതിന് മുൻപ് ഋതിക് റോഷൻ ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ അണിനിരക്കുന്ന ഒന്നര മണിക്കൂർ നീളുന്ന ഉദ്ഘാടന ചടങ്ങുണ്ടാവും.

പൊള്ളാ‍ർഡ്, പാണ്ഡ്യ സഹോദരൻമാർ, ബുംറ, റഹ്മാൻ, കമ്മിൻസ് തുടങ്ങിയവരാണ് മുംബൈയുടെ കരുത്ത്.ഡുപ്ലെസി, മുരളി വിജയ്, റെയ്ന,ജഡേജ, ബ്രാവോ, ഷെയ്ൻ വാട്സൺ, കേദാർ ജാദവ് തുടങ്ങിയ വന്പൻ താരങ്ങൾ ധോണിക്കൊപ്പമുണ്ട്. ഇരുടീമും ഇതിന് മുൻപ് 23 തവണ ഏറ്റുമുട്ടി. പതിമൂന്നിൽ മുംബൈയും പത്തിൽ ചെന്നൈയും ജയിച്ചു. മെയ് 27ലെ ഫൈനൽ ഉൾപ്പടെ 51 ദിവസങ്ങളിലായി ആകെ 60 മത്സങ്ങൾ.