ഐപിഎല്‍ പൂരം തുടങ്ങി; മുംബൈ ഇന്ത്യന്‍സിന് ബാറ്റിംഗ്

First Published 7, Apr 2018, 7:50 PM IST
IPL2018 Chennai Super Kings opt to bowl LIVE
Highlights
  • ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയ്ക്കെതിരെ മുംബൈക്ക് ബാറ്റിംഗ്

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ബാറ്റിംഗ്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എംഎസ് ധോണിയും രോഹിത് ശര്‍മ്മയും നയിക്കുന്ന ടീമുകളായതിനാല്‍ ഹിറ്റ്മാന്‍- ഐസ്‌മാന്‍ പോരാട്ടം എന്നാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. 

മത്സരത്തില്‍ വിജയിച്ച് തിരിച്ചുവരവ് രാജകീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണിപ്പട. എന്നാല്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ആകട്ടെ തങ്ങളുടെ തട്ടകത്തില്‍ വിജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. മുംബൈക്കായി എവിന്‍ ലെവിസും നായകന്‍ രോഹിത് ശര്‍മ്മയുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി ഇഷാന്‍ കിഷന്‍ ബാറ്റേന്തും. 

മുംബൈ ഇലവന്‍
എവിന്‍ ലെവിസ്, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, മായങ്ക് മര്‍കാണ്ഡെ, മിച്ചല്‍ മക്ലെനാഗന്‍, മുസ്താഫിസര്‍ റഹ്‌മാന്‍, ജസ്‌പ്രീത് ബുംറ

ചെന്നൈ ഇലവന്‍
ഷെയ്ന്‍ വാട്സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, കേദാര്‍ ജാദവ്, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ്, ദീപക് ചഹാര്‍, ഇമ്രാന്‍ താഹിര്‍, മാര്‍ക് വുഡ്
 

loader