ചെപ്പോക്കില്‍ കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ്

First Published 10, Apr 2018, 7:27 PM IST
ipl2018 Chennai Super Kings opt to bowl vs kkr
Highlights
  • കനത്ത സുരക്ഷയിലാണ് മത്സരം നടക്കുന്നത്

ചെന്നൈ: ഐപിഎല്‍ 11-ാം സീസണിലെ അഞ്ചാം മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇരുടീമുകളും ചെപ്പോക്കിലിറങ്ങുന്നത്. 

ചെന്നൈ നിരയില്‍ കേദാര്‍ ജാദവ്, മാര്‍ക് വുഡ് എന്നിവര്‍ക്ക് പകരം ശാര്‍ദുള്‍ ഠാക്കൂറും സാം ബില്ലിംഗ്സും കളിക്കും. അതേസമയം കൊല്‍ക്കത്തയ്ക്കായി മിച്ചല്‍ ജോണ്‍സണ് പകരക്കാരനായി ടോം കുരാന്‍ ടീമിലെത്തി. കാവേരി പ്രശ്നത്തില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് ചെന്നൈയില്‍ മത്സരം നടക്കുന്നത്. 

 

loader