സമൂഹമാധ്യങ്ങളില്‍ താരമായിരിക്കുകയാണ് ആരാധകരുടെ 'കുഞ്ഞ് തല'

ചെന്നൈ: മലയാളം പാട്ടുമായി സമൂഹമാധ്യമങ്ങളില്‍ മിന്നും താരമായിരുന്നു എംഎസ് ധോണിയുടെ മകള്‍ സിവ. ഇപ്പോള്‍ വീണ്ടും സമൂഹമാധ്യങ്ങളില്‍ താരമായിരിക്കുകയാണ് ആരാധകരുടെ 'കുഞ്ഞ് തല'. പാട്ടല്ല, ബോളിവുഡ് സൂപ്പര്‍താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാനൊപ്പമുള്ള സിവയുടെ കളിചിരിയാണ് ആരാധകരെ ആകര്‍ഷിക്കുന്നത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം കാണാന്‍ അമ്മ സാക്ഷിക്കൊപ്പം സിവ ഗാലറിയിലുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിനിടെ ഗാലറിയില്‍ ഷാരൂഖ് ഖാനുമായി കളിയുംചിരിയുമായി ആഘോഷിക്കുകയായിരുന്നു സിവ. ചെപ്പോക്കില്‍ കിംഗ് ഖാനൊപ്പം താരമായി മാറിയ സിവയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

Scroll to load tweet…
Scroll to load tweet…