ഏഷ്യാനെറ്റ് മൂവീസ് വഴി ആരാധകര്‍ക്ക് മലയാളം കമന്‍ററിയില്‍ മത്സരം കാണാം

മുംബൈ: ഐപിഎല്‍ 11-ാം സീസണിന്‍റെ ഫൈനല്‍ മത്സരം തത്സമയം കാണാന്‍ ആരാധകര്‍ക്കായി വിപുലമായ സംവിധാനമാണ് ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ സ്‌പോര്‍ട്സ് ഒരുക്കിയിരിക്കുന്നത്. സ്റ്റാറിന്‍റെ എട്ട് ഭാഷകളിലുള്ള 17 ചാനലുകള്‍ വഴി മത്സരങ്ങള്‍ കാണാനാകും‍. വൈകിട്ട് ഏഴ് മണിക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് കലാശപ്പോര്. 

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ എന്നിവയ്ക്ക് പുറമേ മറാത്തിയിലും മലയാളത്തിലും ഐപിഎല്‍ ഫൈനല്‍ കാണാാനാവും എന്നതാണ് ഇത്തവണത്തെ സവിശേഷത. ഏഷ്യാനെറ്റ് മൂവീസ് വഴി ആരാധകര്‍ക്ക് മലയാളം കമന്‍ററിയില്‍ മത്സരം കാണാം. മലയാളത്തില്‍ മത്സരം കാണാനാവുന്നത് കേരളത്തിലെ ആരാധകരെ ത്രസിപ്പിക്കുമെന്നുറപ്പ്.