പുതിയ ലുക്കില്‍ ജഡേജ; അമ്പരപ്പോടെ ചെന്നൈ ആരാധകര്‍

First Published 12, Apr 2018, 7:37 PM IST
ipl2018 jadeja dedicates new look to csk fans
Highlights
  • പുതിയ ലുക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് സമര്‍പ്പിക്കുന്നതായി ജഡേജ

ചെന്നൈ: ക്രിക്കറ്റിലെ ഗ്ലാമര്‍ ബോയിയാണ് സ്‌പിന്നര്‍ രവീന്ദ്ര ജഡേജ. പുത്തന്‍ ഹെയര്‍ സ്റ്റൈലും ലുക്കുമായാണ് ഓരോ പരമ്പരയ്ക്കും ജഡേജയെത്താറ്. ഇക്കുറി ഐപിഎല്‍ തുടങ്ങിയപ്പോള്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു ജഡേജയുടെ പുതിയ ലുക്കിനായി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്‍റെ പുതിയ ലുക്ക് അവതരിപ്പിച്ചിരിക്കുകയാണ് താരം. 

ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്കായി തന്‍റെ പുതിയ ലുക്ക് സമര്‍പ്പിക്കുന്നതായി ജഡു പറയുന്നു. ട്വിറ്ററിലൂടെയാണ് ചെന്നൈ സ്‌പിന്നര്‍ പുതിയ ലുക്ക് അവതരിപ്പിച്ചത്. ചെന്നൈ ആരാധകരോടുള്ള സ്‌നേഹം ഒരിക്കല്‍ കൂടി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായി ഇത്. ചെന്നൈ ആരാധകരെ വളരെയധികം സ്നേഹിക്കുന്നു എന്ന ട്വീറ്റുമായി ജഡേജ നേരത്തെ രംഗത്തെത്തിയിരുന്നു.

കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിനിടെ ആരാധകര്‍ താരത്തിനെതിരെ ചെരുപ്പെറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരോടുള്ള സ്‌നേഹം വ്യക്തമാക്കിയുള്ള ട്വീറ്റ് പുറത്തുവന്നത്. ഐപിഎല്ലില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് രവീന്ദ്ര ജഡേജയെ നിലനിര്‍ത്തുകയായിരുന്നു.   

loader