ഡുപ്ലസിസ് കളിക്കില്ല; എന്നാല്‍ സന്തോഷിക്കാന്‍ വകയുണ്ട് ചെന്നൈ ആരാധകര്‍ക്ക്

First Published 10, Apr 2018, 6:30 PM IST
IPL2018 michael hussey on faf du plessis return
Highlights
  • കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഡുപ്ലസിസ് തിരിച്ചെത്തുമെന്ന് ഹസി 

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ്. എന്നാല്‍ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്സിനെ നേരിടാനിറങ്ങുമ്പോള്‍ ചെന്നൈ ഇലവനില്‍ ഫാഫ് കാണില്ല. വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ ഉദ്ഘാടന മത്സരവും ഡുപ്ലസിക്ക് നഷ്ടമായിരുന്നു. 

എന്നാല്‍ ഡുപ്ലസിയെ കുറിച്ച് ചെന്നൈ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസി നല്‍കുന്നത്. പൂര്‍ണ ആരോഗ്യവാനായി കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഫാഫ് ഡുപ്ലസിസ് തിരിച്ചെത്തുമെന്ന് ഹസി പറയുന്നു. ഡുപ്ലെസിസ് തിരിച്ചെത്തിയാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബാറ്റിംഗ് നിരയ്ക്ക് കൂടുതല്‍ കരുത്താകുമെന്നുറപ്പ്. പതിനഞ്ചാം തിയ്യതിയാണ് മത്സരം.

നേരത്തെ ഉദ്ഘാടന മത്സരത്തില്‍ കേദാര്‍ ജാദവിന് പരിക്കേറ്റത് ചെന്നൈക്ക് തിരിച്ചടിയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ പേസര്‍ ഡേവിഡ് വില്ലിയെ ജാദവിന്റെ പകരക്കാരനായി ടീം മാനേജ്മെന്‍റിന് കണ്ടത്തേണ്ടിവന്നു. ജാദവിന് പരിക്കേല്‍ക്കുന്നതിന് മുമ്പെ മിച്ചല്‍ സാന്റ്നറുടെ പകരക്കാരനായി വില്ലിയെ ടീമിലെടുക്കാന്‍ ചെന്നൈ ശ്രമിച്ചിരുന്നു. 
 

loader