മാറും താരങ്ങളും; ഐപിഎല്ലില്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വരുന്നു

First Published 6, Apr 2018, 5:25 PM IST
ipl2018 mid season transfer window
Highlights
  • ഇത്തവണ ഐപിഎല്ലില്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയും

മുംബൈ: അടിമുടി മാറ്റവുമായെത്തുന്ന ഐപിഎല്‍ പതിനൊന്നാം സീസണില്‍ താരങ്ങളെ രണ്ട് ജഴ്സിയില്‍ കണ്ടാലും അത്ഭുതപ്പെടേണ്ട. ഐപിഎല്ലില്‍ ഫുട്ബോള്‍ ലീഗുകളുടെ മാതൃകയില്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ പത്ത് വര്‍ഷം പിന്നിടുമ്പോള്‍ നടപ്പാക്കുന്ന ചരിത്ര മാറ്റം കാണികളെ അമ്പരപ്പിക്കുമെന്നുറപ്പ്.

പതിനൊന്നാം സീസണ്‍ പാതി പിന്നിടുമ്പോള്‍ ഈ താരകൈമാറ്റ സംവിധാനം ടീമുകള്‍ക്ക് പ്രയോജനപ്പെടുത്താം. രണ്ടില്‍ കുറവ് മത്സരം കളിച്ചവര്‍ക്കും അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്കുമാണ് ഇത് ഉപയോഗിക്കാനാവുക. താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കുന്നത്. ഏപ്രില്‍ ഏഴിന് ഐപിഎല്‍ 11-ാം സീസണിന് തുടക്കമാകും.

loader