ടി20യില്‍ 6000 ക്ലബിലിടം നേടി
ദില്ലി: ഐപിഎല് പതിനൊന്നാം സീസണില് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ചെന്നൈ സൂപ്പര് കിംഗ്സ് നായകന് എംഎസ് ധോണിയുടെ തൊപ്പിയില് ഒരു പൊന്തൂവല് കൂടി. ടി20യില് 6000 റണ്സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന് താരം എന്ന റെക്കോര്ഡ് ധോണി സ്വന്തമാക്കി. ഡല്ഹി ഡെയര്ഡെവിള്സിനെതിരായ മത്സരത്തിലാണ് അപൂര്വ്വ നേട്ടം ചെന്നൈ നായകനെ തേടിയത്തിയത്.
സുരേഷ് റെയ്ന(7708), വിരാട് കോലി(7621), രോഹിത് ശര്മ്മ(7303), ഗൗതം ഗംഭീര്(6402) എന്നിവരാണ് മുമ്പ് ആറായിരം ക്ലബിലിടം നേടിയിട്ടുള്ള ഇന്ത്യക്കാര്. 11436 റണ്സുമായി വിന്ഡീസ് താരം ക്രിസ് ഗെയ്ലും 9119 റണ്സുമായി ന്യൂസീലന്ഡ് താരം ബ്രണ്ടന് മക്കുല്ലവുമാണ് പട്ടികയില് മുന്നില്. ധോണി ചരിത്രം കുറിച്ച മത്സരത്തില് 34 റണ്സിന് തോല്ക്കാനായിരുന്നു ചെന്നൈയുടെ വിധി. എന്നാല് ചെന്നൈ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.
