രഹസ്യങ്ങള്‍ പങ്കുവെക്കുന്നത് ആരോട്; ധോണിയുടെ മറുപടി- വീഡിയോ

First Published 13, Apr 2018, 5:27 PM IST
IPL2018 ms dhoni reveals ONE SECRET
Highlights
  • രഹസ്യങ്ങള്‍ പങ്കുവെക്കുന്നത് ആരോട് എന്ന ചോദ്യത്തിന് ഉത്തരം നല്‍കി സൂപ്പര്‍ താരം

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ 'തല'യെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ വിളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കാവട്ടെ കൂള്‍ ക്യാപ്റ്റനാണ് ധോണി. എന്തായാലും ലോകത്തെ കൂടുതല്‍ ആരാധകരുള്ള കായികതാരങ്ങളില്‍ ഒരാളാണ് ധോണിയെന്ന് നിസംശയം പറയാം. പ്രിയ ആരാധരോട് ഒരു വലിയ രഹസ്യം വെളിപ്പെടുത്തിരിക്കുകയാണ് താരമിപ്പോള്‍. 

രഹസ്യങ്ങള്‍ ആരോടാണ് പങ്കുവെക്കാറ് എന്നായിരുന്നു ആരാധകര്‍ക്കറിയേണ്ടിയിരുന്നത്. എന്നാല്‍ ധോണിയുടെ മറുപടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് അപ്രതീക്ഷിത മിന്നല്‍ ഷോട്ട് പോലെയാണ് അനുഭവപ്പെട്ടത്. രഹസ്യം രഹസ്യമാണ്, അത് പങ്കുവെച്ചാല്‍ രഹസ്യമാകില്ല. അതിനാല്‍ രഹസ്യങ്ങള്‍ ആരോടും പങ്കുവെക്കാറില്ല എന്നായിരുന്നു സൂപ്പര്‍താരത്തിന്‍റെ മറുപടി. 

ധോണിയുടെ അപ്രതീക്ഷിത ഹിറ്റില്‍ ചെന്നൈ ആരാധകര്‍ക്ക് ചിരിയടക്കാനായില്ല. ചെന്നൈയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു ധോണിയുടെ പ്രതികരണം. ധോണിയെ കൂടാതെ റെയ്ന, ഡുപ്ലസിസ്, ജഡേജ, ബ്രാവേ എന്നിവരും പങ്കെടുത്തിരുന്നു.

loader