ആദ്യ ജയത്തിനായി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുന്നു

First Published 12, Apr 2018, 4:57 PM IST
ipl2018 mumbai indians vs sunrisers hyderabad
Highlights
  • എതിരാളികള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്
  • മത്സരം രാത്രി എട്ടിന് ഹൈദരാബാദില്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഹൈദരാബാദില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. ഐപിഎല്ലില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്ന 10 മത്സരങ്ങളില്‍ അഞ്ച് എണ്ണത്തില്‍ വീതം ഇരുടീമുകളും വിജയിച്ചിട്ടുണ്ട്. 

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരുന്നു. അതേസമയം സണ്‍റൈസേഴ്‌സ് ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിക്കുകയും ചെയ്തു. എവിന്‍ ലൂയിസ്, രോഹിത് ശര്‍മ്മ ഓപ്പണിംഗ് സഖ്യം കൂടുതല്‍ ഓവറുകള്‍ ക്രീസില്‍ നിന്നാല്‍ മുംബൈക്ക് ജയം എളുപ്പമാകും. എന്നാല്‍ ലീഗിലെ കൂടുതല്‍ വൈവിധ്യമുള്ള ബൗളിംഗ് നിരയാണ് സണ്‍റൈസേഴ്സിന്‍റെ കരുത്ത്. 
 

loader