കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്

ജയ്‌പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി സഞ്ജു വി സാംസണ്‍. ഡല്‍ഹിക്കെതിരെ രാജസ്ഥാന് വേണ്ടി സഞ്ജു 22 പന്തില്‍ 37 റണ്‍സെടുത്തു. നാലാമനായി ക്രിസിലെത്തിയ സ‍ഞ്ജു രണ്ട് വീതം സിക്സറും ബൗണ്ടറിയും നേടി. ട്രെന്‍റ് ബോള്‍ട്ടിനും ഷഹബാസ് നദീമിനും എതിരെ ആണ് സഞ്ജു സിക്സര്‍ നേടിയത്. സഞ്ജുവായിരുന്നു കളിയിലെ താരവും.

സീസണിലെ റണ്‍വേട്ടയില്‍ ആന്ദ്രേ റസലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരനാണ് സഞ്ജു ഇപ്പോള്‍. ആദ്യ മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു 49 റണ്‍സെടുത്തിരുന്നു. സഞ്ജു മികച്ച പ്രതിഭയുള്ള ബാറ്റ്സ്മാനെന്ന് രാജസ്ഥാന്‍ ഷെയ്ന്‍ വോണ്‍ അഭിപ്രായപ്പെട്ടതായി കമന്‍റേറ്ററായ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.

തകര്‍പ്പന്‍ ഫോമിലുള്ള മലയാളിതാരത്തെ പ്രശംസിച്ച് സുബ്രമണി ക്രിക്കറ്റ് താരം ബദരീനാഥും രംഗത്തെത്തി. നേരത്തെ സണ്‍റൈസേഴ്സിനെതിരായ മത്സര ശേഷം സഞ്ജുവിനെ പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ രംഗത്തെത്തിയിരുന്നു. സഞ്ജുവിന്‍റെ ബാറ്റില്‍ നിന്നുള്ള വേഗവും കരുത്തും തന്നെ ആകര്‍ഷിച്ചതായി ഓജ പറയുന്നു. 

Scroll to load tweet…
Scroll to load tweet…