ആദ്യ ജയത്തിനായി റോയല്‍ ചല‌ഞ്ചേഴ്സ് ഇന്നിറങ്ങുന്നു

First Published 13, Apr 2018, 6:20 PM IST
ipl2018 royal challengers bangalore vs kings XI punjab
Highlights
  • എതിരാളികള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചല‌ഞ്ചേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ ഹോം മത്സരം. കിംഗ്സ് ഇലവന്‍ പഞ്ചാബ് ആണ്
എതിരാളികള്‍. മത്സരം രാത്രി എട്ടിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. സീസണിലെ ആദ്യ ജയം സ്വന്തമാക്കാനാണ് റോയല്‍ ചലഞ്ചേഴ്സ് ലക്ഷ്യമിടുന്നത്. എന്നാല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ആദ്യ മത്സരത്തില്‍ ഡെയര്‍ഡെവിള്‍സിനെ പരാജയപ്പെടുത്തിയിരുന്നു. 

പഴയ ഹോം ഗ്രൗണ്ടില്‍ ക്രിസ് ഗെയ്‌ല്‍ പഞ്ചാബിനായി കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബാംഗ്ലൂരിനായി നിരവധി സീസണുകളില്‍
കളിച്ച താരമാണ് ഗെയ്‍ല്‍. എന്നാല്‍ ടീമിനൊപ്പം ചേര്‍ന്ന ആരോണ്‍ ഫിഞ്ചിന് അവസരം നല്‍കേണ്ടി വന്നാല്‍ ഗെയ്‌ലിന്‍റെ സ്ഥാനം ഈ മത്സരത്തിലും പുറത്താകും. അതേസമയം കൊല്‍ക്കത്തയ്ക്കെതിരായ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ബെംഗളൂരുവിന് വിജയിച്ചേ മതിയാകൂ. 


 

loader