ഇന്നത്തെ രണ്ടാം അങ്കം രാജസ്ഥാനും പഞ്ചാബും തമ്മില്‍
ഇന്ഡോര്: ഐപിഎല്ലില് സൂപ്പര് സണ്ഡേയിലെ രണ്ടാം മത്സരത്തിനായി കാത്തിരിക്കുകയാണ് കിംഗ്സ് ഇലവന് പഞ്ചാബ്, രാജസ്ഥാന് റോയല്സ് ടീമുകള്. അഞ്ച് മത്സരങ്ങള് ജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയില് നാലാമതും മൂന്ന് ജയങ്ങളുമായി രാജസ്ഥാന് അവസാന സ്ഥാനക്കാരുമാണ്.
പവര്പ്ലേയില് 60നടുത്ത് സ്കോര് ചെയ്യുന്ന ഗെയ്ല്, രാഹുല് കൂട്ടുകെട്ടുള്ളപ്പോള് മികച്ച തുടക്കത്തെ കുറിച്ച് പഞ്ചാബിന് ആശങ്കയില്ല. എന്നാല് സ്ട്രൈക്ക് റേറ്റില് പിന്നിലുള്ള യുവ്രാജ് സിംഗ് അടക്കമുള്ളവര് ഫിനിഷിംഗില് പോരാ. അതേസമയം തുടര്ച്ചയായി രണ്ട് കളി തോറ്റിട്ടുവരുന്ന രാജസ്ഥാന് ബട്ട്ലറെ ഓപ്പണറാക്കിയുള്ള പരീക്ഷണം തുടര്ന്നേക്കും.
കിംഗ്സ് ഇലവനെ പഞ്ചാബിനെതിരെ മുന്പ് മികച്ച ഇന്നിംഗ്സുകള് കളിച്ചിട്ടുള്ളത് സഞ്ജുവിന് ആത്മവിശ്വാസം നല്കും. എന്നാല് വലിയ സ്കോര് കണ്ടെത്താന് വിഷമിക്കുന്ന രാജസ്ഥാന് ഇന്ന് വിജയിച്ചാല് പോയിന്റ് പട്ടികയില് കുതിക്കാം. പഞ്ചാബും രാജസ്ഥാനും സീസണില് നേര്ക്കുനേര് വരുന്നത് ഇതാദ്യമാണ്.
