റോയല്‍സിന്റെ വമ്പനടിക്കാരനായ ഡാര്‍സി ഷോട്ടിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായപ്പോളാണ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് കൂട്ടായി സഞ്ജു ക്രീസിലെത്തിയത്
ജയ്പൂര്: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ മലയാളിതാരം സഞ്ജു സാംസണ് അര്ധസെഞ്ചുറി നഷ്ടം. ബാറ്റിംഗ് തകര്ച്ച നേരിട്ട രാജസ്ഥാനെ ഒറ്റക്ക് ചുമലിലേറ്റിയ സഞ്ജു 49 റണ്സെടുത്ത് പുറത്തായി. 42 പന്തില് 49 റണ്സായിരുന്ന സഞ്ജുവിന്റെ സമ്പാദ്യം. അഞ്ച് ബൗണ്ടറി അടക്കമാണ് സഞ്ജു 49 റണ്സടിച്ചത്.
റോയല്സിന്റെ വമ്പനടിക്കാരനായ ഡാര്സി ഷോട്ടിനെ ആദ്യ ഓവറില് തന്നെ നഷ്ടമായപ്പോളാണ് ക്യാപ്റ്റന് അജിങ്ക്യാ രഹാനെക്ക് കൂട്ടായി സഞ്ജു ക്രീസിലെത്തിയത്. തുടക്കത്തില് ആക്രമിച്ചു കളിച്ച സഞ്ജു മറുവശത്ത് വിക്കറ്റുകള് പൊഴിയാന് തുടങ്ങിയതോടെ കരുതലോടെ മുന്നേറി. എന്നാല് പതിനാലാം ഓവറില് സ്കോറിംഗ് വേഗം കൂട്ടാനുള്ള ശ്രമിത്തില് ഷാക്കീബ് അല് ഹസനെ സിക്സറടിക്കാന് ശ്രമിച്ച സഞ്ജു റാഷിദ് ഖാന്റെ കൈകകളില് ഒതുങ്ങി.
രഹാനെ(13), ബെന് സ്റ്റോക്സ്(5), രാഹുല് ത്രിപാഠി(17) എന്നിവര് നിരാശപ്പെടുത്തിയപ്പോഴായിരുന്നു സഞ്ജുവിന്റെ മിന്നുന്ന ബാറ്റിംഗ്.
