Asianet News MalayalamAsianet News Malayalam

ഗെയ്‌ല്‍ എക്കാലത്തെയും മികച്ച ടി20 താരം: ഷെയ്ന്‍ വാട്സണ്‍

  • കുറയേറെ സെഞ്ചുറികള്‍ നേടാന്‍ കഴിവുള്ള താരമാണ് ക്രിസ്
IPL2018 Shane Watson reveals who is best t20 batsman

പുനെ: ടി20യിലെ മികച്ച ബാറ്റ്സ്മാന്‍ ആരെന്നെ ചോദ്യത്തിന് സംശയമില്ലാതെ ഇനി മറുപടി പറയാം. ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലിനെ എക്കാലത്തെയും മികച്ച ടി20 താരമായി വാഴ്‌ത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഷെയ്ന്‍ വാട്സണ്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷമുള്ള പ്രതികരണത്തിലാണ് വാട്സണ്‍ന്‍റെ വിശേഷണം.

രാജസ്ഥാനെതിരായ തകര്‍പ്പന്‍ സെഞ്ചുറിയെ കുറിച്ച് വാട്സണ്‍ പറയുന്നതിങ്ങനെ. നായകന്‍ എംഎസ് ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും മികച്ച ടീമിനെ പടുത്തുയര്‍ത്താനറിയുന്നവരാണ്. വിജയശില്‍പിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ടി20യിലെ എക്കാലത്തെയും മികച്ച താരം ക്രിസ് ഗെയ്‌ല്‍ ആണ്. ഒട്ടേറെ സെഞ്ചുറികള്‍ നേടാന്‍ കഴിവുള്ള താരമാണ് ക്രിസ്. അതിനാലാണ് അദേഹത്തെ യുണിവേഴ്‌സല്‍ ബോസെന്ന് വിളിക്കുന്നത്. - വാട്സണ്‍ പറയുന്നു. 

ചെന്നൈയെ മുട്ടുകുത്തിച്ച് രാജസ്ഥാന്‍ 64 റണ്‍സിന് വിജയിച്ചപ്പോള്‍ വിജയശില്‍പിയായത് സെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണായിരുന്നു. ഐപിഎല്‍ 11-ാം സീസണിലെ രണ്ടാം സെഞ്ചുറിക്കാണ് പുനെയില്‍ ആരാധകര്‍ സാക്ഷ്യംവഹിച്ചത്. 57 പന്തില്‍ ഒമ്പത് ഫോറും ആറ് സിക്‌സും അടക്കം 106 റണ്‍സ് വാട്‌സണ്‍ കുറിച്ചു. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗെയ്‌ല്‍ നേടിയ സെഞ്ചുറിയാണ് സീസണിലെ ആദ്യത്തേത്. 

 

Follow Us:
Download App:
  • android
  • ios