Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ചെപ്പോക്കില്‍ ജഡേജക്കുനേരെ ഷൂ ഏറ്

ഷൂ ജഡേജയുടെ ദേഹത്ത് കൊണ്ടില്ല. എന്നാല്‍ അന്തിമ ഇലവനില്‍ ഇല്ലാതിരുന്ന ഫാഫ് ഡൂപ്ലെസി പിന്നീട് ഈ ഷൂ ഗ്രൗണ്ടില്‍ നിന്ന് എടുത്തുമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ മത്സരശേഷം പുറത്തുവന്നു

IPL2018 Shoe hurled at players during match in massive anti IPL protests

ചെന്നൈ: കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്  ഐപിഎല്‍ മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവീന്ദ്ര ജഡേജക്കുനേരെ പ്രതിഷേധക്കാര്‍ ഷൂ എറിഞ്ഞു. കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചെന്നൈ താരം രവീന്ദ്ര ജഡേജക്കു നേരെയാണ് നാം തമിളര്‍ കക്ഷി(എന്‍ടികെ) പ്രവര്‍ത്തകര്‍ ഷൂ ഏറിഞ്ഞത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഷൂ ജഡേജയുടെ ദേഹത്ത് കൊണ്ടില്ല. എന്നാല്‍ അന്തിമ ഇലവനില്‍ ഇല്ലാതിരുന്ന ഫാഫ് ഡൂപ്ലെസി പിന്നീട് ഈ ഷൂ ഗ്രൗണ്ടില്‍ നിന്ന് എടുത്തുമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ മത്സരശേഷം പുറത്തുവന്നു. കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാകും വരെ ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തരുതെന്നാണ് എന്‍ടികെ അടക്കമുള്ള കക്ഷികളുടെ ആവശ്യം. മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിന് പുറത്തും പ്രതിഷേധം അരങ്ങേറിയിരുന്നു.

കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്നാട്ടിലെ എല്ലാ കക്ഷികളും പ്രതിഷേധത്തിലാണ്. മത്സരത്തിന് മുമ്പ് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കണ്ടിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചെന്നൈയിലേക്ക് ഐപിഎല്‍ മടങ്ങിയെത്തിയത്.

Follow Us:
Download App:
  • android
  • ios