റോയല്‍ ചലഞ്ചേഴ്‌സ് തന്നെ വഞ്ചിച്ചതായി ഗെയ്‌ല്‍ വെളിപ്പെടുത്തിയിരുന്നു

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണില്‍ മിന്നും ഫോമിലാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്‌ല്‍. അപ്രതീക്ഷിതമായി കിംഗ്സ് ഇലവനിലെത്തിയ താരം തകര്‍പ്പന്‍ സെഞ്ചുറിയും കുറിച്ചു. ഇതിനകം 252 റണ്‍സാണ് ഈ ഐപിഎല്ലില്‍ കരീബിയന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐപിഎല്‍ താരലേലത്തില്‍ ടീമില്‍ നിലനിര്‍ത്താതിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനേറ്റ അപ്രതീക്ഷിത അടി കൂടിയായി ഗെയ്‌ലിന്‍റെ ഫോം. താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് കൈവിട്ട താരത്തെ രണ്ട് കോടിക്ക് കിംഗ്സ് ഇലവന്‍ പാളയത്തിലെത്തിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ തന്നെ മികവ് കാട്ടി പഞ്ചാബിനെ ഗെയ്‌ല്‍ സന്തോഷിപ്പിക്കുകയും ചെയ്തു.

കിംഗ്സ് ഇലവന്‍ നിലനിര്‍ത്താത്തതില്‍ വേദനയുണ്ടെന്ന് ഗെയ്‌ല്‍ പറഞ്ഞതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍ മാനേജ്മെന്‍റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. തന്നെ നിലനിര്‍ത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു മറുപടിയും ബാംഗ്ലൂരില്‍ നിന്ന് ലഭിച്ചിരുന്നില്ല എന്ന് ഗെയ്‌ല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഗെയ്‌ലിന് മാനേജ്മെന്‍റ് അര്‍ഹമായ പരിഗണനയും അംഗീകാരവും നല്‍കിയില്ലെന്ന് ആരാധകര്‍ ആരോപിക്കുന്നു

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…