കോലിയെടുത്ത ക്യാച്ച് അനുഷ്ക ശര്‍മ്മയ്ക്ക് വിശ്വസിക്കാനായില്ല

ബംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഫീല്‍ഡിംഗ് പരാജയമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും വിട്ടുകളഞ്ഞ ക്യാച്ചുകള്‍ റോയല്‍ ചലഞ്ചേഴ്സിനെ പരാജയത്തിലേക്ക് തള്ളിവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൈവിട്ട ക്യാച്ചുകളും ബൗണ്ടറികളും കൊണ്ട് റോയല്‍ ചലഞ്ചേഴ്സ് ഫീല്‍ഡര്‍മാര്‍ കുപ്രസിദ്ധരായ മത്സരത്തില്‍ പക്ഷേ താരമായത് നായകന്‍ വിരാട് കോലിയാണ്. കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കാന്‍ മിഡ് ഓണില്‍ കോലിയെടുത്ത പറക്കും ക്യാച്ചായിരുന്നു ചോരുന്ന കൈകകള്‍ക്കിടയില്‍ ബാംഗ്ലൂര്‍ ഫീല്‍ഡിംഗിലെ താരം.

Scroll to load tweet…

പത്തൊമ്പതാം ഓവറിലാണ് 10 പന്തില്‍ 23 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികിനെ കോലി പറന്ന് പറഞ്ഞയച്ചത്. എന്നാല്‍ കോലിയുടെ അവിശ്വസനീയ ക്യാച്ച് കണ്ട് ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മയ്ക്ക് വിശ്വസിക്കാനായില്ല. കാര്‍ത്തിക് പുറത്തായിട്ടും ലിന്നിന്‍റെ ഇന്നിംഗ്സില്‍ കൊല്‍ക്കത്ത റണ്‍സിന് ആറ് വിക്കറ്റിന് മത്സരം വിജയിച്ചിരുന്നു.

അനുഷ്കയുടെ പ്രതികരണം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക