കാണാം മനോജ് തിവാരിയുടെ ബൗളിംഗ്
ഹൈദരാബാദ്: വ്യത്യസ്തമായ ഒട്ടേറെ ബൗളിംഗ് ആക്ഷനുകള്‍ ക്രിക്കറ്റില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയും പാക്കിസ്ഥാന്‍ താരം തന്‍വീറുമെല്ലാം ഇത്തരം ആക്ഷന്‍ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവരാണ്. ഇന്ത്യന്‍ താരങ്ങളില്‍ ഭാജിയുടെ സ്‌പിന്നും സഹീര്‍ ഖാന്‍റെ ജമ്പിംഗുമെല്ലാം ആരാധകരെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.
ഇക്കൂട്ടത്തിലേക്ക് വ്യത്യസ്തനായ മറ്റൊരു ഇന്ത്യന്‍ ബൗളറെ സംഭാവന ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. കിംഗ്സ് ഇലവന്‍ പഞ്ചാബ്- സണ്‍റെസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ മനോജ് തിവാരിയാണ് വ്യത്യസ്ത ആക്ഷനില്‍ പന്തെറിഞ്ഞത്. റൗണ്ട് ആം ആക്ഷനിന്‍ നിന്ന് അല്‍പം വ്യത്യസ്തമായി കൈകള്‍ വളരെ താഴ്ത്തിയാണ് തിവാരി പന്തെറിഞ്ഞത്.
ഹൈദരാബാദിനെതിരെ എട്ടാം ഓവറില്‍ പന്തെറിയാനെത്തിയ തിവാരി 10 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെയും ഇന്ത്യന്‍ താരം കേദാര്‍ ജാദവിന്റെയും ബൗളിംഗ് ആക്ഷനോടാണ് തിവാരിക്ക് സാദൃശ്യം എന്നായിരുന്നു കമന്റേറ്റര്‍മാരുടെ വിലയിരുത്തല്‍. എന്തായാലും തിവാരിയുടെ പന്തേറ് വൈറലായിക്കഴിഞ്ഞു.
