കാണാം ഹർദിക് പാണ്ഡ്യയെ വട്ടംകറക്കിയ റഷീദ് ഖാന്‍റെ ഗൂഗ്ലി

മുംബൈ: സമകാലിക ക്രിക്കറ്റിലെ വിസ്മയിപ്പിക്കുന്ന സ്പിന്‍ പ്രതിഭയാണ് അഫ്ഗാന്‍റെ റഷീദ് ഖാന്‍. ദേശീയ കുപ്പായത്തിലും വിവിധ ടി20 ലീഗുകളിലും തകർപ്പന്‍ പ്രകടനമാണ് അടുത്തകാലത്ത് റഷീദ് കാണിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയർ ലീഗ് പതിനൊന്നാം സീസണിന്‍റെ തുടക്കത്തില്‍ അത്ര മികച്ച ഫോമിലല്ല താരം. റണ്‍ വഴങ്ങുന്നതില്‍ പൊതുവേ പിശുക്കനായ യുവതാരം ഇക്കുറി പതിവ് തെറ്റിച്ചു. എന്നാല്‍ ഫോമിലേക്ക് റാഷിദ് ഖാന്‍ തിരിച്ചെത്തുമെന്ന സണ്‍റൈസേഴ്സ് നായകന്‍ വില്യംസണിന്‍റെ വാക്കുകള്‍ സത്യമാവുകയായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍.

മുംബൈയുടെ വെടിക്കെട്ട് ഓള്‍റൌണ്ടറായ ഹർദിക് പാണ്ഡ്യയെ വിറപ്പിച്ചാണ് റഷീദ് മത്സരത്തില്‍ തിളങ്ങിയത്. എറിഞ്ഞ മൂന്നാമത്തെ ഓവറിലെ അവസാന പന്തില്‍ തകർപ്പന്‍ ഗുഗ്ലിയിലൂടെ പാണ്ഡ്യയെ വട്ടംകറക്കാന്‍ റഷീദിനായി. തന്‍റെ അവസാന ഓവറില്‍ പാണ്ഡ്യയ്ക്കെതിറെ ഒരു റണ്‍ പോലും താരം വിട്ടുകൊടുത്തില്ല. മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു 18കാരനായ സൂപ്പർതാരം. മുംബൈയ്ക്കെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 31 റണ്‍സിന് വിജയിച്ചിരുന്നു. പതിനൊന്നാം സീസണില്‍ ഒമ്പത് കോടി മുടക്കി താരത്തെ സണ്‍റൈസേഴ്സ് നിലനിർത്തുകയായിരുന്നു. 
കാണാം ഹർദിക് പാണ്ഡ്യയെ വട്ടംകറക്കിയ റഷീദ് ഖാന്‍റെ ഗൂഗ്ലി

Scroll to load tweet…