ഇതുവരെ കാര്യങ്ങള്‍ കുഴപ്പമില്ല. എന്നാല്‍ ആ ചിത്രത്തിന് രോഹിത്ത് റൊമാന്റിക്കായി ചേര്‍ത്ത അടിക്കുറിപ്പാണ് ചാഹലിന്റെ ട്രോളിന് കാരണമായത്.

മുംബൈ: ഐപിഎല്ലില്‍ മുംബൈ നാകനായ രോഹിത് ശര്‍മക്ക് ഗ്രൗണ്ടിലെ കഷ്ടകാലം പതുക്കെ തീര്‍ന്നുവരുന്നതേയുളളു. മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുകയും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തതിന്റെ ആശ്വാസത്തിലിരിക്കെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഭാര്യയെ പുകഴ്‌ത്തി രോഹിത് ഒരു ചിത്രമിട്ടത്. സണ്‍ഗ്ലാസ് ധരിച്ച് പരസ്പരം മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന രോഹിത്തും ഭാര്യ റിതികയും ആയിരുന്നു ചിത്രത്തില്‍. റിതികയുടെ സണ്‍ഗ്ലാസില്‍ രോഹിത്തിന്റെ മുഖവും വ്യക്തമായി കാണാം.

ഇതുവരെ കാര്യങ്ങള്‍ കുഴപ്പമില്ല. എന്നാല്‍ ആ ചിത്രത്തിന് രോഹിത്ത് റൊമാന്റിക്കായി ചേര്‍ത്ത അടിക്കുറിപ്പാണ് ചാഹലിന്റെ ട്രോളിന് കാരണമായത്. എന്റെ ഇന്നും നാളെയും ഭാവിയും എനിക്കാ കണ്ണുകളില്‍ കാണം എന്നായിരുന്നു രോഹിത് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തെങ്കിലും രോഹിത്തിന്റെ അടിക്കുറിപ്പിന് എന്തോ ഒരു പന്തികേടില്ലെ എന്ന് ചാഹലിന് തോന്നി.

View post on Instagram

അതുകൊണ്ടുതന്നെ ചാഹല്‍ ചിത്രത്തിന് താഴെ രസകരമായൊരു കമന്റിട്ടു. കണ്ണുകളിലല്ല ഭായി, ഗ്ലാസുകളില്‍ എന്നായിരുന്നു ചാഹലിന്റെ കമന്റ്. ഒപ്പം രോഹിത്തിനെയും റിതികയെയും ടാഗും ചെയ്തു. ചാഹലിന്റെ ട്രോള്‍ ആരാധകരും ആസ്വദിച്ചതോടെ ചിത്രത്തെക്കാള്‍ വലിയ ഹിറ്റായി ആ കമന്റ്.