ചെന്നൈ സൂപ്പര്‍ കിംഗ്സിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ താരം കേദാര്‍ ജാദവ്. കഴിഞ്ഞ സീസണില്‍ ഒരു മത്സരം മാത്രം കളിച്ച താരത്തെ ചെന്നൈ ഇക്കുറി നിലനിര്‍ത്തുകയായിരുന്നു...

ചെന്നൈ: ഐപിഎല്ലില്‍ തന്നെ നിലനിര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ താരം കേദാര്‍ ജാദവ്. മധ്യനിര ബാറ്റ്സ്മാനായ ജാദവിന് പരിക്ക് മൂലം കഴിഞ്ഞ സീസണ്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. എങ്കിലും ജാദവിനെ ഈ സീസണിലും കൂടെക്കൂട്ടാന്‍ ചെന്നൈ ടീം തീരുമാനിക്കുകയായിരുന്നു. 

വീണ്ടും മഞ്ഞക്കുപ്പായം അണിയാന്‍ അവസരം നല്‍കിയതിന് നന്ദി പറയുന്നതായി കേദാര്‍ ട്വിറ്ററില്‍ കുറിച്ചു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്ന് കഴിഞ്ഞ സീസണില്‍ 7.80 കോടിക്ക് ചെന്നൈയിലെത്തിയ താരത്തിന് ഒരു മത്സരം മാത്രമാണ് കളിക്കായത്. ആദ്യ മത്സരത്തില്‍ പരിക്കേറ്റ താരത്തിന് പിന്‍മാറേണ്ടിവന്നു.

Scroll to load tweet…

ഐപിഎല്ലില്‍ അഞ്ച് ഫ്രാഞ്ചൈസികളിലായി 65 മത്സരങ്ങള്‍ കളിച്ച താരം 134.06 സ്‌ട്രൈക്ക് റേറ്റില്‍ 917 റണ്‍സ് നേടിയിട്ടുണ്ട്.