ട്വന്റി-20 വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ ലോറ ഡെലാനെ. പാക്കിസ്ഥാനെതിരായ തോല്‍വി അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞായിരുന്നു മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡെലാനെ വിതുമ്പിയത്.
ഗയാന: ട്വന്റി-20 വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ ലോറ ഡെലാനെ. പാക്കിസ്ഥാനെതിരായ തോല്‍വി അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞായിരുന്നു മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡെലാനെ വിതുമ്പിയത്.
ഞങ്ങള്‍ പ്രഫഷണല്‍ താരങ്ങളാണെങ്കില്‍, എത് സ്കോറാണ് ഞങ്ങള്‍ക്ക് പിന്തുടരാന്‍ പറ്റുക എന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. ഇന്ന് 40 റണ്‍സിനാണ് പാക്കിസ്ഥാനോട് തോറ്റത്-കണ്ണീരണിഞ്ഞ് ഡെലാനെ പറഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ജാവേരിയ ഖാന്റെ ബാറ്റിംഗ് മികവില്‍(52 പന്തില്‍ 74) ആറ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തപ്പോള്‍ അയര്‍ലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.
ഗ്രൂപ്പ് ബിയില്‍ ഇന്ന് ഇന്ത്യക്കെതിരെ ആണ് അയര്‍ലന്‍ഡിന്റെ അടുത്ത മത്സരം. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം.
