കോഴിക്കോട്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ശ്രീശാന്തിന്റെ മടങ്ങി വരവ് അസാധ്യമായ കാര്യമല്ലെന്ന് ഇ‌‍ര്‍ഫാന്‍ പത്താന്‍. കഠിന പരിശ്രമമുണ്ടെങ്കില്‍ മടങ്ങിവരവ് സാധ്യമാണെന്നും ഇര്‍ഫാന്‍ കോഴിക്കോട്ട് പറഞ്ഞു.ആരുടേയും മടങ്ങി വരവ് അസാധ്യമല്ല കഠിന പരിശ്രമമുണ്ടെങ്കില്‍ ടീമിലെത്താം ശ്രീശാന്തിന്റെ മാത്രമല്ല ആര്‍ക്കും മടങ്ങി വരവ് സാധ്യമാണ്.

വലിയൊരു ഇടവേളയ്ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തുക എന്നത് അല്‍പം കഠിനമാണ്. എന്നാല്‍ അത് അസാധ്യമല്ല. അതിനുവേണ്ടി കഠിനമായി പരിശ്രമിച്ചാല്‍ സാധ്യമാവുന്നതേയുള്ളൂവെന്നും പത്താന്‍ പറഞ്ഞു.

ഐപിഎല്ലിലെ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ നടപടി കേരളാ ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പത്താന്റെ പ്രതികരണം.