Asianet News MalayalamAsianet News Malayalam

അത്ഭുത ബാലന്‍ കേരള ബ്ലാസറ്റേഴ്സിലേക്കില്ല

isl 2017 kerala blasters reject move for komal thatal
Author
First Published Dec 2, 2017, 1:56 PM IST

കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിലെ അത്ഭുത ബാലന്‍ കൊമാല്‍ തത്താല്‍ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞ ജഴ്സിയണിയില്ല. അണ്ടര്‍ 17 ലോകകപ്പ് ഹീറോയെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തിയിരുന്നു‍. എന്നാല്‍ അണ്ടര്‍ 17 ലോകകപ്പ് ഹീറോയെ ടീമിലെത്തിക്കില്ലെന്ന് കേരള ബ്ലാസറ്റേഴ്സ് വ്യക്തമാക്കി. ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ കൊമാല്‍ തത്താല്‍ ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷ.

സിക്കിം സ്വദേശിയായ കൊമാല്‍ തത്താലുമായി എടികെ കൊല്‍ക്കത്തയും പൂനെ എഫ്‌സിയും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കൊമാലിനായി രംഗത്തുണ്ടായിരുന്ന ടര്‍ക്കീഷ് ക്ലബ് നേരത്തെ നിമിഷം പിന്‍വാങ്ങിയിരുന്നു. നേരത്തെ വലിയ ഓഫറുകളുമായി ഐ ലീഗ് ക്ലബ് മിനര്‍വ പഞ്ചാബ് എഫ്‌സിയും താരത്തെ സമീപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios