ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ഡൈനാമോസ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സ്. ഇയാന്‍ ഹ്യൂമാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോള്‍നേടിയത്. ആരാധകരെ ആവേശത്തിലാഴ്ത്തി 11-ാം മിനിറ്റില്‍ ഹ്യൂം ഡൈനാമോസിന്റെ വല കുലുക്കി.

Scroll to load tweet…

പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ ആദ്യ ജയം തേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. അതേസമയം പരിക്കില്‍ നിന്ന് മോചിതനായ സികെ വിനീത് ഇല്ലാതെയാണ് മഞ്ഞപ്പട കളിക്കുന്നത്. എവേ ജഴ്‌സിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരമാണ് ദില്ലിയിലേത്.

ദിമിത്താര്‍ ബെര്‍ബറ്റോവ് കെസിറോണ്‍ കിസിറ്റോ, ഇയാന്‍ ഹ്യൂം എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ ടോപ് സ്‌കോറര്‍ മാര്‍ക്ക് സിഫ്‌നോസിനെ പകരക്കാരന്റെ ബഞ്ചിലിരുത്തി. റച്ച്ബൂക്കയ്ക്ക് പകരം ഇന്ത്യന്‍ താരം സുബാശിഷ് റോയിയാണ് ബ്ലാസ്റ്റേഴേ്‌സ് വല കാക്കുന്നത്. എട്ട് മല്‍സരങ്ങളില്‍ എട്ട് പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അതേസമയം ലീഗില്‍ അവസാന സ്ഥാനക്കാരാണ് ഡല്‍ഹി ഡൈനാമോസ്.